സഊദിയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണു; രണ്ട് മരണം

0
2065

ദമാം: സഊദിയില്‍ പോര്‍വിമാനം തകര്‍ന്ന് വീണ് രണ്ട് സൈനികർ മരിച്ചു. കിഴക്കൻ സഊദിയിലാണ് സംഭവം. സഊദി വ്യോമസേനക്കു കീഴിലെ എഫ്-15എസ്.എ ഇനത്തില്‍ പെട്ട പോര്‍വിമാണ് തകർന്ന് വീണത്. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനില്‍ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ വെച്ചാണ് സംഭവം.

പതിവ് പരിശീലനത്തിനിടെയാണ് സംഭവമെന്നും രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴം ഉച്ചക്ക് 12.50 ന് ആണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. അപകട കാരണത്തെ കുറിച്ച വിശദാംശങ്ങള്‍ അറിയാന്‍ പ്രത്യേക കമ്മിറ്റി അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലായിൽ സഊദിയിൽ യുദ്ധവിമാനം തകർന്നു വീണ് ജീവനക്കാർ മരിച്ചിരുന്നു. ഖമീസ് മുഷൈത്തിലാണ് കിംഗ് ഖാലിദ് എയർബേസിൽ പരിശീലന പറക്കലിനിടയിൽ (F-15SA) അന്ന് യുദ്ധ വിമാനം തകർന്ന് വീണത്.