ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം, നോട്ടുകൾ കത്തിച്ചാമ്പലായി; പ്രതികൾക്കായി തിരച്ചിൽ

0
1218

ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എമ്മിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നോട്ടുകൾ കത്തിച്ചാമ്പലായി. ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർക്കുന്നതിനിടെ നിരവധി നോട്ടുകൾ കത്തിനശിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് രണ്ടുപേർ ചേർന്ന് എ.ടി.എം. കുത്തിത്തുറക്കാൻ ശ്രമം നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർക്കാൻ ശ്രമിച്ചതോടെ അകത്ത് നിക്ഷേപിച്ചിരിന്ന നോട്ടുകെട്ടുകൾ കത്തിനശിക്കുകയായിരുന്നു. എ.ടി.എം. മെഷീൻ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഉടമ സംഭവം കണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടിയടുത്തപ്പോഴേക്കും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കൾ സ്ഥലംവിട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സി.സി.ടി.വി. അടക്കമുള്ളവ പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.