ഹാക്കർമാരുടെ ചതിയിൽ പെട്ട് മലയാളി യുവാവ്; ഒടുവിൽ ആറു വർഷത്തിന് ശേഷം നാട്ടിലേക്ക്

0
2033

ജിദ്ദ: ഹാക്കർമാരുടെ ചതിയിൽ പെട്ട മലയാളി യുവാവ് ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപ്പെടലിൽ ജയിൽ മോചിതനായി നാട്ടിലേക്ക്. സൗദിയിലെ ജുബൈലിലും അൽ ബാഹായിലും ഏകേദശം ആറു വർഷത്തോളമായി ബാങ്ക് ഇടപാടുകളിൽ ക്രമക്കേട് സംഭവിച്ചുകൊണ്ട് തിരുവനന്തപുരം സ്വദേശി ജിഷ്ണു എന്ന യുവാവ് കേസിൽ പെട്ട് കിടക്കുകയായിരുന്നു.

2018ലാണ് സംഭവം. രണ്ട് വർഷത്തിന് ശേഷം ജിഷ്ണു നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോളാണ് താൻ അറിയാതെ തന്റെ ബാങ്ക് അക്കൗണ്ട് വഴി പല ക്യാഷ് ട്രാൻസ്ഫറുകളും നടന്നിട്ടുണ്ട് എന്ന് അറിയുന്നത്. സാധാരണ ഒരു ഹോട്ടൽ ജീവനക്കാരനായിരുന്ന ജിഷ്ണുവിന്റെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ പണമിടപാടുകൾ ശ്രദ്ധയിൽ പെട്ട സൗദി നിയമ കാര്യ വകുപ്പ് അധികൃതർ ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സൗദിയിലെ രണ്ട് സ്ഥലങ്ങളിലായിട്ടാണ് കേസുകൾ ഉണ്ടായിരുന്നത്. ഒന്ന് ജുബൈലിലും രണ്ടാമത്തേത് അൽ ബാഹായിലും. ജുബൈലിലെ കേസുകൾ അവിടത്തെ മലയാളി സാമൂഹ്യ പ്രവർത്തകനായ നാസ് വക്കം ഇടപെട്ടുകൊണ്ട് 2022 ആയപ്പോളേക്കും കേസിൽ ജിഷ്ണുവിനു നീതി ലഭിച്ചു.

അതിനു ശേഷം രണ്ടാമത്തെ കേസിനു വേണ്ടി അൽ ബാഹയിലേക്ക് കൊണ്ട് വരുകയും അൽ ബാഹയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാമൂഹ്യ പ്രവർത്തകനുമായ സൈദ് അലി അരീക്കര ഈ കേസിൽ ജിഷ്ണുവിനു വേണ്ടി നിയമ പരമായിട്ടുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുവാൻ വേണ്ടി മുന്നോട്ട് വരുകയും ഏകദേശം ഒന്നര വർഷത്തിന് ശേഷം രണ്ടാമത്തെ കേസിലും ജിഷ്ണു കുറ്റക്കാരനല്ല എന്ന് തെളിയിക്കപ്പെടുകയും ചെയ്തു.

സാമൂഹ്യ പ്രവർത്തകനായ യൂസുഫ് അലി അൽ ഫൈസൽ അൽ ബാഹ കെഎംസിസി കമ്മിറ്റി പ്രതിനിധികൾ എല്ലവരും ഈ വിഷയത്തിൽ സൈദ് അലി അരീക്കരയോടപ്പം ജിഷ്ണു വിനെ സഹായിക്കുവാൻ വേണ്ടി ഒപ്പം ഉണ്ടായിരുന്നു.