നിർബന്ധമായും മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം
ദുബൈ: വിവിധ ആഘോഷങ്ങൾ തുടർദിവസങ്ങളിൽ വരുന്നതിനാൽ തിരക്ക് കൂടുമെന്ന് മുന്നിൽ കണ്ട് വിമാനയാത്രക്കാർ നേരത്തെ എത്തണമെന്ന് മുന്നറിയിപ്പ്. അതിനാൽ തന്നെ, ഡിസംബറിൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ മുൻകൂട്ടി കാര്യങ്ങൾ പ്ലാൻ ചെയ്യുകയും ഒരുങ്ങുകയും വേണം.
ദേശീയ ദിനാഘോഷം, കാലാവസ്ഥ ഉച്ചകോടി, ക്രിസ്മസ് അവധി എന്നീ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുമെന്നു കമ്പനികൾ മുന്നറിയിപ്പു നൽകി. എല്ലാ വാരാന്ത്യങ്ങളിലും കുറഞ്ഞത് 75000 പേരെങ്കിലും ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
നിർബന്ധമായും മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. കഴിയുന്നവർ വെബ് ചെക്ക് ഇന്നും എയർപോർട്ടിലെ ബാഗേജ് ഡ്രോപ് സംവിധാനവും ഉപയോഗിക്കണം. സിറ്റി ചെക്ക് ഇൻ, ഹോം ചെക്ക് ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നവർ ആ വഴി തേടണം.