എടക്കര: വയനാടിന്റെ വികസനത്തിന് ഒന്നിക്കണമെന്നും വയനാട്ടിലെ ജനങ്ങൾ എന്റെ കുടുംബാംഗങ്ങളെ പോലെയാണെന്നും
രാഹുൽ ഗാന്ധി എം.പി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചുങ്കത്തറയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിചരിക്കാന്‍ ആളില്ലാതെ ദുരിതത്തിലായ കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ‘സായൂജ്യം’ പദ്ധതി, ഗര്‍ഭിണികളായ പട്ടികവര്‍ഗ സ്ത്രീകളെ പ്രസവത്തിന് ഒരു മാസം മുമ്പ് ആശുപത്രിയില്‍ എത്തിച്ച് പ്രസവശേഷം ഒരു മാസം കൂടി പരിചരണം നല്‍കുന്ന പദ്ധതിയായ ‘സഖി’ എന്നിവയുടെയും ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം, രാത്രികാല ഒ.പി, വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനങ്ങളാണ് രാഹുൽ ഗാന്ധി എം.പി ചടങ്ങിൽ നിർവഹിച്ചത്. കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ആംബുലൻസിന്റെ സമർപ്പണവും അദ്ദേഹം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
കെ.സി. വേണുഗോപാൽ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. ജെയിംസ്, പി. ഉസ്മാൻ, ജയശ്രീ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ, കെ.ടി. കുഞ്ഞാൻ, സി.കെ. സുരേഷ്, മെഡിക്കൽ ഓഫീസർ ലാൽ പരമേശ്വർ, ബി.ഡി.ഒ എ.ജെ. സന്തോഷ്, തുടങ്ങി ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.