നാല് വർഷത്തിന് ശേഷം നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദിൽ നിര്യാതനായി

0
1963

റിയാദ്: കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞു(53) അന്തരിച്ചു.
സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാല് വർഷമായി നാട്ടിൽ നിന്നും വന്നിട്ട് അടുത്തിടെ നാട്ടിൽ പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നിടെ ആയിരുന്നു മരണം.

പിതാവ്: അലി കുഞ്ഞു(late)
മാതാവ്: സൈനുബ കുഞ്ഞു(late)
ഭാര്യ: ജസീറ
മക്കൾ: സൻഫി ഫാത്തിമ, സൽമി ഫാത്തിമ

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ,റഫിഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്,