പാക് തീവ്രവാദ സംഘടനയുമായി ബന്ധം; കോഴിക്കോട് എന്‍ഐഎ റെയ്ഡ്

0
875

കോഴിക്കോട്: പാക്കിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട്ട് നിന്നും സുപ്രധാന രേഖകള്‍ കണ്ടെടുത്തതായി എന്‍.ഐ.എ. പട്‌നയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് ജില്ലയില്‍ പരിശോധന നടത്തിയത്. ക്രിമിനല്‍ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കോഴിക്കോടിനു പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തര്‍പ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എന്‍.ഐ.എ സംഘം ഇന്നലെ റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവയ്ക്ക് പുറമെ ചില സുപ്രധാന രേഖകളും കണ്ടെടുത്തിട്ടുണ്ട്. പട്‌നയിലെ ഫുല്‍വാരിഷരിഫ് പൊലിസ് സ്റ്റേഷനില്‍ 2022 ജൂലായ് 14ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.