ജിദ്ദ: നജ്‌റാനില്‍ ഹൂതികളുടെ ഷെല്ലാക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുകയായ നാല് ലക്ഷം റിയാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറി.
2016ലാണ് നജ്‌റാന് നേരേയുണ്ടായ ഷെല്ലാക്രമണത്തില്‍ ഉത്തര്‍പ്രദേശ് നിസാമാബാദ് സ്വദേശി മുന്നായാദവ് (50) മരിച്ചത്. സൗദി സര്‍ക്കാര്‍ അനുവദിച്ച നഷ്ട്ടപരിഹാര തുകയുടെ ചെക്ക് സൗദി അഭ്യന്തര മന്ത്രാലയമാണ് ജിദ്ദ കോണ്‍സിലേറ്റിന് കൈമാറിയത്. നജ്‌റാന്‍ സന്ദര്‍ശിച്ച ജിദ്ദ കോണ്‍സുലേറ്റ് ഉദ്യേഗസ്ഥന്‍ മുഹമ്മദ് ഫൈസല്‍ തബാറക്ക് അലി നജ്‌റാന്‍ പ്രവശ്യാ പോലീസ് മേധാവിയില്‍നിന്ന് ചെക്ക് ഏറ്റ് വാങ്ങി. നജ്‌റാനിലെ സാമൂഹ്യ പ്രവര്‍ത്തകനും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗവുമായ സലീം ഉപ്പള കോണ്‍സിലേറ്റ് ഉദ്യോഗസ്ഥനെ അനുഗമിച്ചു.