റിയാദിൽ മസ്ജിദിന്റെ ഇരുമ്പ് വാതില്‍ വീണ് പ്രവാസി മരിച്ചു

0
3327

റിയാദ്: സഊദി തലസ്ഥാന നഗരിയായ മസ്ജിദിന്റെ വാതില്‍ വീണ് ഇന്ത്യക്കാരൻ മരിച്ചു. ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരണപ്പെട്ടത്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ മസ്ജിദിൽ വെച്ചാണ് സംഭവം. മസ്ജിദിന്റെ ഇരുമ്പുവാതില്‍ വീണാണ് അപകടം. അപകടത്തില്‍ മുസ്തഫ ആലം മരിച്ചതിന് പുറമെ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മസ്ജിദിന്റെ ഇരുമ്പുവാതില്‍ വീണ് ഉണ്ടായ അപകടം നടന്ന സ്ഥലത്തിന് സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റര്‍ സനദ് ആശുപത്രിയിലും മറ്റൊരാളെ അല്‍മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ കുടുംബം റിയാദിലെ ദര്‍ഭംഗ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഡോ. റസിഉദ്ദീന്‍, ഡോ. സിയാഉദ്ദീന്‍, നൗഷാദ്, സല്‍മാന്‍ ഖാലിദ്, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഇടപ്പെട്ട് റിയാദില്‍ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.