പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം; മത പ്രഭാഷകൻ അറസ്റ്റിൽ

0
1773

എടക്കര: പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ പ്രമുഖ മത പ്രഭാഷകനും
പണ്ഡിതനും മദ്രസ്സ അധ്യാപകനുമായ വടക്കെ ചോലകത്ത് പുതുക്കടവ് വീട്ടിൽ മുഹമ്മദ് ഷാക്കിർ മമ്പാടിനെ വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയട്ട അറസ്റ്റ് ചെയ്തു.

നിരവധി തവണ ഭീഷണി പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായി. പ്രതിയുടെ നിരന്തരമായ ലൈംഗിക അതിക്രമം സഹിക്ക വയ്യാതെ കുട്ടി തന്റെ സ്കൂൾ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞതിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.

പ്രതി സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ്.പ്രതിയെ ഇന്ന് മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കും
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും.