റിയാദിൽ മലയാളി ഹൗസ്ഡ്രൈവർ മരിച്ചു

0
8324

റിയാദ്: റിയാദിൽ മലയാളി ഹൗസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി സന്തോഷ്‌ ആണ് റിയാദിൽ മരണപ്പെട്ടത്. ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. എക്‌സിറ്റ് ഒമ്പതിൽ താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം സംഭവിച്ചിരുന്നു.

രണ്ട് ദിവസം മുമ്പ് അറ്റാക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയിരുന്നു. ശേഷം സാധാരണ നിലയിലേക്ക് എത്തുകയും വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പുലർച്ചെ മരണപ്പെടുകയായിരുന്നു.

പതിമൂന്ന് വർഷമായി സഊദിയിൽ ജോലി ചെയ്തു വരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടന്നു വരികയാണ്. ഭാര്യയും മകളും മകനും അടങ്ങുന്നതാണ് കുടുംബം. മകളുടെ ഭർത്താവ് ദുബൈയിൽ ജോലി ചെയ്യുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക