മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികൾ അറസ്റ്റിൽ

0
549

മസ്കറ്റ്: മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന്  റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയും വടക്കൻ ബാത്തിനാ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തത്. ഇരു പ്രതികൾക്കെതിരെ ഉള്ള  നിയമ നടപടികൾ പൂർത്തിയാക്കിയതായും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒമാനിലെ ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു. വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നു പേർ കോസ്റ്റ് ഗാർഡ് പൊലീസിന്റെ പിടിയിൽ. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നു പേർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.