പ്രവാസികൾക്ക് ആശ്വാസം; സലാം എയർ കേരള സെക്ടറിലേക്ക് വീണ്ടും സർവിസ് ആരംഭിക്കുന്നു

0
1987

കോഴിക്കോട്: പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും സർവിസ് പുനരാരംഭിക്കുന്നു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്നാണ് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയറിെൻറ പുതിയ തീരുമാനം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ചു സെക്റ്ററുകളിലേക്ക് ആണ് സർവ്വീസുകൾ.

കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് സെക്റ്ററുകൾക്ക് പുറമെ, ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് ആണ് സർവ്വീസ് നടത്തുന്നത്. ഡിസംബർ അഞ്ച്മുതൽ മസ്കത്തിൽനിന്നാണ് നേരിട്ട് സർവിസ് നടത്തുന്നത്. ഇന്ത്യയിലെ ഈ അഞ്ചു നഗരങ്ങളിലേക്ക് ഡിസംബർ അഞ്ച് മുതൽ മസ്കത്തിൽ നിന്ന് നേരിട്ട് സർവിസ് നടത്തും.

ഈവർഷം ഒക്ടോബർ ഒന്ന് മുതലാണ് ഈ റൂട്ടുകളിൽനിന്ന് സലാം എയർ പൂർണാമയും പിൻവാങ്ങിയിരുന്നത്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസ് നിർത്തുന്നതെന്നാണ് അധികൃതർ അന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതാണിപ്പോൾ പുനഃരാരംഭിക്കാൻ പോകുന്നത്. ടിക്കറ്റ് ബുക്കിങ്ങ് നടപടികൾ വരും ദിവസങ്ങളിൽ തുടങ്ങുമെന്ന് അധികൃതർ അറയിച്ചു..

ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ പുനഃരാരംഭിക്കാൻ സഹായിച്ചതെന്ന് സലാം എയർ പ്രസ്താവനയിൽ പറഞ്ഞു.