വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ

0
684

മസ്കറ്റ്: വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നു പേർ ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസിന്റെ പിടിയിൽ. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

പിടിയിലായ മൂന്നു പേർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.