ജിദ്ദ – കൊടുവള്ളി മണ്ഡലം കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: നവലോക ക്രമങ്ങളില്‍ നന്മയും തിന്മയും വേര്‍തിരിച്ചറിയാനും, നാട്ടിലെന്നപോലെ പ്രവാസികള്‍ക്കിടയിലും ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും യുവതയെ വഴിതെറ്റിക്കുന്ന ചിന്താ ധാരകളെക്കുറിച്ചും നമ്മുടെ തലമുറക്ക് അവബോധം നല്‍കാനും പ്രവാസി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജിദ്ദ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കൌണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസി സമൂഹത്തില്‍ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഓരോ വ്യക്തിയും സ്വന്തം ജീവിതത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവഗണിച്ച് കുടുംബത്തിനും നാടിനും വേണ്ടി അനുഭവിച്ചു തീര്‍ക്കുന്ന ത്യാഗങ്ങള്‍ക്ക് പകരം നല്‍കാന്‍ നാടിനും സമൂഹത്തിനും കഴിയില്ല. നിര്‍ണായക ഘട്ടങ്ങളില്‍ ഭരണ കൂടങ്ങള്‍ പോലും അകറ്റി നിര്‍ത്തിയത് വിസ്മരിക്കാന്‍ കഴിയില്ല. ഏതു പരീക്ഷണ ഘട്ടങ്ങളിലും താങ്ങും തണലുമായി വര്‍ത്തിച്ചത് മാനവ സ്നേഹത്തിന്റെ നേര്‍ പകര്‍പ്പായി ലോകം വിലയിരുത്തിയ കെ.എം.സി.സി എന്ന അഭിമാന സംഘടന ഒന്ന് മാത്രമാണ്. സംഘടന സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി വരുന്ന ഘട്ടത്തില്‍ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉറപ്പു വരുത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു.

മാതൃ സംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഉരുക്ക് കോട്ടയായ കൊടുവള്ളി മണ്ഡലത്തില്‍ നിന്നുള്ള പ്രവാസി കൂട്ടായ്മകളില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന സംഘടനയാണ് ജിദ്ദ- കൊടുവള്ളി കെ.എം.സി. സി. ‘സുവര്‍ണ്ണ നഗരിയുടെ പ്രവാസി സ്പന്ദനം’ എന്ന ശീര്‍ഷകം പ്രവര്‍ത്തന മികവിലൂടെ അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കുകയാണ് ജിദ്ദ – കൊടുവള്ളി മണ്ഡലം കെ.എം.സി.സി.

ഷറഫിയ്യ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ ഒ.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെഎംസിസി നാഷണല്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹ്മദ് പാളയാട്ട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വി. പി അബ്ദുറഹ്മാന്‍ വെള്ളിമാട് കുന്ന്, കോഴിക്കോട് ജില്ല കെ. എം.സി.സി കമ്മിറ്റി ചെയര്‍മാന്‍ പി.ടി അബ്ദുല്ലത്തീഫ് കളരാന്തിരി, ആക്ടിംഗ് പ്രസിഡണ്ട്‌ ടി. കെ അബ്ദുറഹിമാന്‍, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദീന്‍, വൈസ് പ്രസിഡണ്ട്‌ അബ്ദുല്‍ വഹാബ് വടകര തുടങ്ങിയവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. അതിഥികളായി ഹസന്‍ കോയ പെരുമണ്ണ, സാലിഹ് ബേപ്പൂര്‍, ഷബീര്‍ അലി, ബഷീര്‍ വീര്യമ്പ്രം, റഹീം കാക്കൂര്‍, കോയ മോന്‍, മുഹ്സിന്‍ നാദാപുരം ഷംസീര്‍ ചോയിമുക്ക് തുടങ്ങി ജില്ല – മണ്ഡലം കമ്മിറ്റികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. താരിഖ് അൻവർ സ്വാഗതവും സലീം മലയിൽ നന്ദിയും പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് റിട്ടേണിങ്ങ് ഒഫീസര്‍ സുബൈര്‍ വാണിമേല്‍, നിരീക്ഷകന്‍ അഷ്‌റഫ്‌ കോങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് പ്രഗല്‍ഭരായ നേതൃ നിരയെ സമര്‍പ്പിച്ചു കൊണ്ടാണ് മണ്ഡലം കമ്മറ്റിക്ക് രൂപം നല്‍കപ്പെട്ടത്‌.

പുതിയ ഭാരവാഹികൾ: ഉസ്മാൻ എടത്തിൽ (ചെയര്‍മാന്‍), അബ്ദുസ്സലീം മലയിൽ (പ്രസിഡണ്ട്‌), പി. ടി താരിഖ് അൻവർ ആരാമ്പ്രം (ജനറല്‍സെക്രട്ടറി) അബ്ദുൽ റഹീം പകലേടത്ത് (ട്രഷറര്‍), നിജിൽ മാവുള്ള കണ്ടി (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: വി.സി അബ്ദുൽ മജീദ്‌, അബ്ദുന്നാസർ വാവാട്, പി. ടി അബൂബകർ സിദ്ദീഖ്, അബ്ദുസ്സലിം പൂക്കോട്ടിൽ, ഷംസുദ്ദീൻ വെണ്ണക്കാട്. സെക്രടറിമാര്‍: റഹ് മത്തുല്ല ബാവ, മുനീർ നെല്ലാങ്കണ്ടി, അബ്ദുല്ലത്തീഫ് കരീറ്റിപറമ്പ്, ഫെബിൻസ് അബ്ദുൽ ഖാദർ, മുഹമ്മദ് ഓമശ്ശേരി. മുഖ്യ രക്ഷാധികാരി: പി.ടി അബ്ദുൽ ലത്തീഫ് കളരാന്തിരി. ഉപദേശക സമിതി അംഗങ്ങള്‍: ഒ. പി അബ്ദുസ്സലാം, മുഹമ്മദ്‌ ഷാഫി പുത്തൂർ, നിസാർ മടവൂർ, അബ്ദുല്ല കന്നൂട്ടിപ്പാറ, ഒ. പി അബ്ദുൽ മജീദ്‌, അബ്ദുന്നാസർ ഓമശ്ശേരി, എം. പി സലീം വാവാട്. ഫസൽ അവേലം, യൂസുഫ് ഹന്നാം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക