ദാരുണം!; പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മയും ഒക്കത്തിരുന്ന 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

0
2256

സംഭവസ്ഥലത്തു വച്ചുതന്നെ സൗന്ദര്യയും ഒക്കത്തിരുന്ന കുഞ്ഞും മരിക്കുകയായിരുന്ന

ബെംഗളൂരു: വൈറ്റ്ഫീൽഡിനു സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാടുഗോഡി എകെജി കോളനിയിൽ താമസിക്കുന്ന തമിഴ്നാടു സ്വദേശിനി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. സ്വദേശമായ തമിഴ്നാട്ടിലെ കടലൂരിൽ പോയി മടങ്ങി വരികയായിരുന്നു ഇവർ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവസ്ഥലത്തു വച്ചുതന്നെ സൗന്ദര്യയും ഒക്കത്തിരുന്ന കുഞ്ഞും മരിക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗും മൊബൈൽ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാർ കാടുഗോഡി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സൗന്ദര്യയുടെ ഭർത്താവ് സന്തോഷ് കുമാർ നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ഊർജമന്ത്രി കെ.ജെ.ജോർജ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈൻമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കേസെടുത്ത കാഡുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക