കുവൈത്ത് സിറ്റി: നിയമലംഘകരായ 206 പേര്‍ അറസ്റ്റില്‍. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ക്യാപിറ്റൽ, ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
വിവിധ വകുപ്പുകൾ ചേർന്ന് സംയുക്തമായാണ് പരിശോധകള്‍ നടത്തിയത്. ഹവല്ലി ഗവർണറേറ്റിലെ സ്ത്രീകളുടെ സലൂണുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരില്‍ ഒമ്പത് പേർ അറസ്റ്റിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.