ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
ദുബൈ: കറാമയിൽ കഴിഞ്ഞമാസം ഉണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി പുല്ലോൾ സ്വദേശി നഹീൽ നിസാറാണ് (26) മരിച്ചത്. ദുബൈ റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
ഒക്ടോബർ 17 ന് അർധരാത്രിയാണ് കറാമ ബിൻ ഹൈദർ ബിൽഡിങിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിൽസയിലായിരുന്ന തലശ്ശേരി സ്വദേശി നിധിൻ ദാസ് എന്നിവർ നേരത്തേ മരിച്ചു.
ഇന്ന് രാവിലെ മരിച്ച നിഹാൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
സംഭവദിവസം അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല ആദ്യ ദിവസം തന്നെ മരണപെട്ടിരുന്നു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ് തൊട്ടടുത്ത ദിവസങ്ങളിലും മരണപ്പെട്ടു.
മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച് ലര്‍ താമസക്കാരായിരുന്നു. റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എൻ എം സി ആശുപത്രിയിൽ നാലുപേരുമാണ് ചികിൽസയിൽ കഴിഞ്ഞിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റിരുന്നു. അപകടത്തിൽ കാണാതായവരെ കുറിച്ച അന്വേഷണത്തിലാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്നത്തെ വാർത്തകൾ താഴെ വായിക്കാം👇