റിയാദ്: വ്യാജരേഖയുമായി സഊദി അറേബ്യയിൽ നിന്ന് പോകാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വഴി സഊദി വിടാൻ നടത്തിയ ശ്രമത്തിനിടെയാണ് പ്രവാസി അറസ്റ്റിലായത്. വ്യാജ യാത്രാരേഖ കൈവശപ്പെടുത്തി രാജ്യം വിടാൻ ശ്രമിച്ച സിറിയൻ യാത്രക്കാരനെയാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അധികൃതർ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രവാസി യാത്രക്കാരനെതിരെയുള്ള റെഗുലേറ്ററി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹത്തെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു.