സഊദിയുടെ ഏറ്റവും പ്രാധാന്യമേറിയ പൈതൃക ഉത്സവമായ ദരിയ സീസൺ2023-24 അടുത്ത മാസത്തോടെ

0
1121

ജിദ്ദ: സഊദിയുടെ ഏറ്റവും പ്രാധാന്യമേറിയ പൈതൃക ഉത്സവമായ ദരിയ സീസൺ2023-24 ന് അടുത്ത മാസത്തോടെ തുടക്കമാവും. ദരിയ ഗേറ്റ് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ പങ്കാളിത്തത്തിൽ ദരിയ കമ്പനി ഒരുക്കുന്ന പരിപാടികൾ ആസ്വദിക്കാൻ വിദേശികളും സ്വദേശികളുമടക്കം അനവധി പേരാണ് ഒഴുകിയെത്തുക. 

സൗദി അറേബ്യയുടെ പിറവിക്ക് സാക്ഷ്യം വഹിച്ച ദരിയ പ്രദേശത്തിന്റെ പരാണികതയും പൈതൃകവും ഒപ്പം ചരിത്രവും വിളിച്ചോതുന്ന കലാപ്രദർശനങ്ങളാണ് ഇത്തവണത്തെ ദരിയ സീസൺ അവതരിപ്പിക്കുക. പുരാതന സൗദിയിൽ എത്തിയ പ്രതീതി അനുഭവിക്കാനാവും വിധം ആറ് നൂറ്റാണ്ട് പിന്നിട്ട ചരിത്ര പൗരാണിക നഗരകാഴ്ചകളാണ് ദരിയ സന്ദർശിക്കാനെത്തുന്നവർക്കായി ഇത്തവണത്തെ സീസണിൽ കാത്തുവച്ചിരിക്കുന്നത്.

സൗദിയിലെ കലാകാരൻമാരും വിദേശകലാകാരൻമാരും പ്രതിഭകളും പ്രശസ്ത കായികതാരങ്ങളുടെയും വലിയ നിര പങ്കെടുക്കുന്ന ആകർഷണീയമായ ദരിയ സീസൺ പരിപാടികൾ ആസ്വാദിക്കുന്നതിനായി ലോകമെമ്പാടും നിന്നും ധാരാളം വിനോദ സഞ്ചാരികൾ എത്തും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി കലാപ്രദർശനങ്ങളും  പരിപാടികളുടെ ഭാഗമായി വേദികളിലുണ്ടാകും. പാചക പരിപാടികൾ, ലൈവ് സംഗീത മേള, തീയറ്ററുകൾ കേന്ദ്രീകരിച്ചുള്ള കലാപരിപാടികൾ, കായിക മന്ത്രാലയം ഒരുക്കുന്ന ദരിയ ഇ– പ്രിക്സ ചാംപ്യൻഷിപ്പ്, കുതിരസവാരി, ക്യാംപുകൾ, നക്ഷത്രനിരീക്ഷണം എന്നിങ്ങനെ നിരവധി വ്യത്യസ്തമാർന്ന പരിപാടികളാണ് ഇത്തവണത്തെ വേദികളിലെത്തിക്കുന്നത്.