ജോലിക്കിടെ പൊട്ടിത്തെറി; പ്രവാസിക്ക് ദാരുണാന്ത്യം

0
2077

മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

മനാമ: ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്.

അപകടത്തില്‍ മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോലിക്കിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് സംഘം അന്വേഷണം നടത്തുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക