കാലാവസ്ഥയിലെ മാറ്റം; ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം

0
1129

ജിദ്ദ: കാലാവസ്ഥയിലെ മാറ്റം പലരിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ശരത് കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിലാണ് സൗദിയിപ്പോൾ. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥയിലെ പെട്ടെന്നുള്ള ഈ മാറ്റം പലരിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.


വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

തണുപ്പ് കൂടുമ്പോൾ കൈ കാലുകളിലെ വിരലുകളിലും മൂക്ക്, ചെവി, കവിൾ, ചുണ്ട് എന്നിവകളിലും ചർമ രോഗങ്ങൾക്ക് സാധ്യതയുണ്ട്. ചർമത്തിൽ വീക്കമുണ്ടാവുക, ചുവപ്പോ, അല്ലങ്കിൽ കടും നീലനിറമോ പ്രത്യക്ഷപ്പെടുക, മുറിവുകളുണ്ടാകുക, ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങിയവും കാലാവസ്ഥാ മാറ്റത്തിൻ്റെ ഭാഗമായുണ്ടാകാനിടയുണ്ട്.

ശരീരത്തിൻ്റെ താപനില കുറയുകയും അതുമൂലം ഇൻഫെക്ഷനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ചികിത്സ തേടണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.