മസ്കറ്റ്: ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാർ വിലായത്തിൽ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
രണ്ട് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻണ്ടിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
അടുത്തിടെ ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.