ഉംറക്കെത്തിയ മലയാളി യുവതി മക്കയില്‍ നിര്യാതയായി. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ അലിയാര്‍ മകന്‍ ഷാന്റെ (ദുബായ്) ഭാര്യ സാലിമ മുഹമ്മദ് ആണ് മക്കയില്‍ നിര്യാതയായത്. 24 വയസ്സായിരുന്നു. പെരുമ്പാവൂരൂലെ സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി ഉംറക്കെത്തിയതായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്.
കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ് സാലിമ.
മാതാവ് പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന്‍ . സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ.
ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.