ഉഡുപ്പി: സഊദി പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു. ഞായറാഴ്ച ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സഊദിയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23), ഐനാസ്(21), അസീം (12) എന്നിവരാണ് മരിച്ചത്. നൂർ മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക്തർക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നുവെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അരുൺകുമാർ പറഞ്ഞു.
“15 മിനിറ്റിൽ എല്ലാം കഴിഞ്ഞു”; ഞെട്ടലോടെ ഓട്ടോ ഡ്രൈവർ
പുറത്ത് കളിക്കുകയായിരുന്ന മക്കൾ മാതാവിന്റെ കരച്ചിൽ കേട്ട് അകത്തു കയറിയതും അവരേയും അക്രമി വകവരുത്തുകയായിരുന്നു. കൊല്ലപ്പെട്ട അഫ്നാന് എയർ ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഐനാൻ കോളജിലും അസീം എട്ടാം ക്ലാസിലും പഠിക്കുകയാണ്. കേസ് അന്വേഷണത്തിന് അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് തായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക