മലപ്പുറത്ത് ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 4 പേർ രണ്ടാം നിലയിൽ നിന്ന് ചാടി, ഒരാളുടെ നില ഗുരുതരം

0
2725

തിരൂരങ്ങാടി: മലപ്പുറം വെന്നിയൂരിൽ മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം. ഇവിടെയുള്ള പെയിന്റ് കടയിൽ നിന്നാണ് തീപിടിച്ചതെന്നാണ് വിവരം. രണ്ടാം നിലയിൽ കുടുങ്ങിപ്പോയ 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി പരുക്കുകളോടെ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വെന്നിയൂരിൽ ദേശീയ പാതയോരത്തെ എബിസി പെയ്ന്റ് കട പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന അസം സ്വദേശികൾ പുറത്തിറങ്ങാനാകാതെ വന്നപ്പോഴാണ് താഴേക്കു ചാടിയത്. വീഴ്ചയിൽ പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വീഡിയോ റിപ്പോർട്ട് കാണാം താഴെ 👇.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക