പ്രവാസിയെ മര്‍ദ്ദിച്ച രണ്ടു പേര്‍ അറസ്റ്റില്‍; നിയമനടപടികൾ പൂര്‍ത്തിയായതായി പൊലീസ്

0
2091

മസ്കറ്റ്: ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഏഷ്യൻ പൗരനെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് പിടിയിലായ രണ്ടുപേർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക