കാലില്‍ കടിച്ച് മുതല; ജീവൻ മരണപോരാട്ടത്തിൽ തിരിച്ച് കണ്‍പോളയില്‍ കടിച്ച് 60 കാരന്‍; അദ്ഭുതരക്ഷപ്പെടൽ

0
2516

നദീ തീരത്ത് വേലി കെട്ടുന്നതിനിടെ കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ച് അറുപതുകാരന്‍ രക്ഷപെട്ടു. ഓസ്ട്രേലയയിലെ ഫിന്നിസ് നദിക്കരികില്‍ താമസിക്കുന്ന കോളിന്‍ എന്ന കര്‍ഷകനാണ് മുതലയെ കടിച്ച് രക്ഷപെട്ടത്.  നദിയുടെ ഒരുഭാഗത്ത് മീന്‍ പിടയ്ക്കുന്നത് കണ്ട് നോക്കി നില്‍ക്കുന്നതിനിടെയാണ് കോളിന്‍റെ വലതുകാലില്‍ മുതല കടിച്ചത്. മറ്റേ കാലുകൊണ്ട് മുതലയെ തട്ടിമാറ്റാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഉടന്‍ തന്നെ മുതലയുടെ കണ്‍പോളയില്‍ ആഞ്ഞുകടിക്കുകയായിരുന്നു കോളിന്‍. ബിബിസിയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലെതറില്‍ കടിക്കുന്നത് പോലെയാണ് ഇരുന്നതെങ്കിലും പരമാവധി ശക്തിയില്‍ താന്‍ കടിച്ചുവെന്നും പെട്ടെന്നുള്ള ആക്രമണത്തില്‍ പകച്ച് മുതല പിടി വിടുകയായിരുന്നുവെന്നും കോളിന്‍ ബിബിസിയോട് വെളിപ്പെടുത്തി.
കുറച്ച് ദൂരം മുതല തന്നെ പിന്തുടര്‍ന്നുവെങ്കിലും തിരികെ വെള്ളത്തിലേക്ക് മടങ്ങിയെന്നും കോളിന്‍ പറയുന്നു. മൂന്ന് മീറ്ററിലേറെ നീളമുള്ള മുതലയാണ് കോളിനെ കടിച്ചത്.

കാലില്‍ സാരമായി മുറിവേറ്റതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കോളിന്‍ 130 കിലോ മീറ്റര്‍ അകലെയുള്ള റോയല്‍ ഡാര്‍വിന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. മുതല കടിച്ച സ്ഥലത്ത് ഡോക്ടര്‍മാര്‍ ത്വക്ക് വച്ച് പിടിപ്പിച്ചു. ഇനി എവിടെ പോയാലും പരിസരത്തെ കുറിച്ച് താന്‍ ബോധവാനായിരിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന് തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നും കോളിന്‍ പറയുന്നു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക