അടുത്ത മാസം മില്യണ്‍ കണക്കിനു അക്കൗണ്ടുകള്‍ നീക്കം ചെയ്യും; മുന്നറിയിപ്പുമായി ഗൂഗിള്‍

0
2386

അടുത്ത മാസം മില്യണ്‍ കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിള്‍. രണ്ടു വര്‍ഷമായി ഒന്നു തുറന്നുപോലും നോക്കാത്ത അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുന്നത്. ഡിസംബര്‍ മാസത്തോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് ഗൂഗിള്‍ നീങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ വര്‍ക് സ്പേസില്‍ വരുന്ന ജിമെയില്‍, ഡോക്യുമെന്റ്, ഡ്രൈവ്, ഗൂഗിള്‍മീറ്റ്, കലെണ്ടര്‍ ഉള്‍പ്പെടെ ഒഴിവാക്കാനാണ് കമ്പനി തീരുമാനം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത വ്യക്തിപരമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത് ബാധകമാവുക, സ്കൂള്‍,ബിസിനസ് അക്കൗണ്ടുകളെ പുതിയ നീക്കം ബാധിക്കില്ല. രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും ജിമെയില്‍ ഒരു തവണയെങ്കിലും സൈന്‍ ഇന്‍ ചെയ്യുക എന്നതാണ് അക്കൗണ്ട് സജീവമാക്കി നിര്‍ത്താനുള്ള ഏക പോംവഴി.

മെയില്‍ സന്ദേശം അയയ്ക്കുകയോ സ്വീകരിക്കുകയോ, ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുക, യുട്യൂബ് വിഡിയോ കാണുക, പ്ലേ സ്റ്റോറില്‍ നിന്നും ഏതെങ്കിലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുക, ഈ പ്രവൃത്തികളിലൂടെ അക്കൗണ്ടുകള്‍ സജീവമായിരിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക