അജ്മാൻ: നാട്ടുകാരനെ കൊലപ്പെടുത്തിയ ഏഷ്യക്കാരനായ പ്രതിയെ സംഭവം കഴിഞ്ഞ് ഒരു മിനിറ്റിനുള്ളിൽ പൊലീസ് പിടികൂടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് അജ്മാൻ പൊലീസ് ബുധനാഴ്ച പറഞ്ഞു.

കുറഞ്ഞ ചിലവിൽ ഉംറ വിസകൾ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ടയാളുടെ റൗദയിലെ വീടിന്റെ വാതിലിൽ പ്രതി മുട്ടുന്നത് കണ്ട് താമസക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ അക്രമാസക്തനായി കാണപ്പെട്ടതായി താമസക്കാർ പൊലീസ് കൺട്രോൾ റൂമിൽ പറഞ്ഞു. ഒരു മിനിറ്റിനുള്ളിൽ പൊലീസ് പട്രോളിങ് സ്ഥലത്തെത്തി.
പ്രതി തന്റെ നാട്ടുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതായി മനസിലായി. ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടയാളുമായി സ്വന്തം രാജ്യത്ത് ചില തർക്കങ്ങളുണ്ടെന്ന് പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ പിടികൂടിയതിന് പട്രോളിങ് ഉദ്യോഗസ്ഥരെ പൊലീസ് അഭിനന്ദിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക