ബോട്ടുകളിൽ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു

0
996

മസ്കറ്റ്: അനധികൃതമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമം നടത്തിയ 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി. ദോഫാർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അറബ് രാജ്യങ്ങളിൽ നിന്നും മൂന്നു ബോട്ടുകളിലായി എത്തിയ പതിമൂന്നു പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.

അതേസമയം ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ ഒരു അറബ് വംശജനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിൽ നിന്നും കടകളിൽ നിന്നും പണവും സ്വകാര്യ വസ്തുക്കൾ മോഷ്ടിച്ചതിനാണ് അറബ് പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻണ്ഠയുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായ അറബ് വംശജനെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക