ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുമായി സഊദി അറേബ്യയിൽനിന്നുള്ള ആദ്യ വിമാനം

0
934

റിയാദ്: സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരം ഗാസയിലേക്ക് റിലീഫ് വസ്തുക്കൾ വഹിച്ച സൗദിയിൽ നിന്നുള്ള ആദ്യ വിമാനം ഈജിപ്ത്, ഗാസ അതിർത്തിക്കു സമീപമുള്ള അൽഅരീശ് എയർപോർട്ടിൽ ഇറങ്ങി. റിയാദ് കിങ്‌ ഖാലിദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 35 ടൺ റിലീഫ് വസ്തുക്കളാണുണ്ടായിരുന്നത്.

സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം ഫലസ്തീൻ ജനതക്ക് സഹായങ്ങൾ സമാഹരിക്കാൻ നടത്തുന്ന ജനകീയ സംഭാവന ശേഖരണ യജ്ഞത്തിന്റെ ഭാഗമായാണ് റിയാദിൽ നിന്ന് വിമാന മാർഗം റിലീഫ് വസ്തുക്കൾ അയച്ചത്.

വരുംദിവസങ്ങളിലും വിമാന മാർഗം റിലീഫ് വസ്തുക്കൾ അയക്കുന്നത് തുടരുമെന്ന് കിങ്‌ സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
കപ്പൽ മാർഗം റിലീഫ് വസ്തുക്കൾ എത്തിക്കുന്ന കാര്യവും സെന്റർ പഠിക്കുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക