കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശവറ അംഗവുമായ എൻ അബ്ദുള്ള മുസ്‌ലിയാർ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിടെയാണ് അന്ത്യം.
നിലവിൽ സമസ്ത മുശാവറ അംഗം, കോഴിക്കോട് ജില്ലാ സമസ്ത ട്രഷറർ, കോഴിക്കോട് ജില്ലാ ജംഇയ്യത്തുൽ മുദരിസീൻ പ്രസിഡന്റ്, സമസ്ത കൊടുവള്ളി മണ്ഡലം പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത്ത് എസ് എം എഫ് പ്രസിഡന്റ്, ശിആറുൽ ഇസ്‌ലാം മദ്രസ പ്രസിഡന്റ് ,നടമ്മൽ പൊയിൽ ടൗൺ ജുമാ മസ്ജിദ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
1955 ൽ ജനനം. 1971ൽ പുതിയോത്ത് പിസി കുഞ്ഞാലൻകുട്ടി മുസ്‌ലിയാരുടെ ദർസ്സിൽ ഏഴ് വർഷം തുടർന്ന് 1980 ൽ ജാമിഅ നൂരിയയിൽ നിന്നും ഫൈസി ബിരുദം നേടി. തുടർന്ന് 15 വർഷം വാവാട് ദർസ്സിൽ അണ്ടോണ അബ്ദുള്ള മുസ്‌ലിയാരുടെ കീഴിൽ രണ്ടാം മുദ്ദരിസ്. തുടർന്ന് 4 വർഷം ചാലിയം സിദ്ധീഖ് പള്ളി, അണ്ടോണ 10 വർഷവും കുടുക്കിലുമ്മാരത്ത് 5 വർഷവും മങ്ങാട് 2 വർഷവും 3 വർഷം പുത്തൂർ വെള്ളാരംചാലിൽ പള്ളിയിലും മുദരസ്സായും സേവനം ചെയ്തു.
കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കെ കെ ഹസ്റത്ത്, ആലിക്കുട്ടി ഉസ്താദ്, എംടി അബ്ദുള്ള മുസ്‌ലിയാർ, പി.സി കുഞ്ഞാലൻകുട്ടി മുസ്‌ലിയാർ എന്നിവർ പ്രധാന ഉസ്താദ്മാരാണ്.
കർമ്മ ശാസ്ത്ര വിഷയത്തിൽ ആഴത്തിലുള്ള അറിവും ഏത് മസ്അല ചോദിച്ചാലും പെട്ടന്ന് അതിന് മറുപടി പറയാനും സാധിക്കുന്ന പണ്ഡിതനായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക