ജിദ്ദ: കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ പുണ്യ ഭൂമിയിൽ.
സഊദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ആരംഭിച്ച ഇഹ്ത്തിഫാല്‍ 2023 വാര്‍ഷിക പരിപാടിയുടെ ഭാഗമായി നൂറു പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം നൽകിയതാണ് ഇവർക്ക് പുണ്യ ഭൂമിയിലേക്ക് വരാൻ വഴി ഒരുങ്ങിയത്. കരിപ്പൂരില്‍നിന്ന് 100 അംഗ തീര്‍ത്ഥാടക സംഘം ഇതിനായി മക്കയിൽ എത്തി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഉംറ തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് വിവിധ കെഎംസിസി ഘടകങ്ങള്‍ ശുപാര്‍ശ ചെയ്ത നിസ്വാര്‍ത്ഥയ സാമൂഹിക പ്രവര്‍ത്തകരും വിധവകളും അടങ്ങുന്നതാണ് സംഘം. മക്കയിൽ എത്തിപെടാൻ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന
നൂറോളം വരുന്ന പ്രവര്‍ത്തകര്‍ക്കാണ് മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സ്‌നേഹ സമ്മാനമായി ഉംറ അവസരമൊരുക്കിയത്.

മക്ക, മദീന എന്നിവിടങ്ങളില്‍ ഉംറ,സിയാറത്ത് എന്നിവ പൂര്‍ത്തിയാക്കിയ ശേഷം സഊദിയിലെ ബുറൈദ ,റിയാദ് എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംഘം നവമ്പര്‍ 17 ന് കീഴക്കന്‍ പ്രവിശ്യാ കെഎംസിസി ആസ്ഥാനമായ ദമാമില്‍ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സംഗമത്തില്‍ പങ്കെടുക്കും.
ദമാം കിങ് ഫഹദ് വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് തിരിക്കുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദമാം വഴി മടങ്ങുന്ന 100 അംഗങ്ങള്‍ക്കും 15 കിലോ വീതം അടങ്ങുന്ന സമ്മാനങ്ങൾ നല്‍കും. ഫ്‌ലൈസഡ് ട്രാവല്‍സ് ആണ് സേവനമൊരുക്കിയത്. ഫ്‌ലൈസഡ് എംഡി യും ദമാമിലെ മത സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ അബൂജിര്‍ഫാസ് മൗലവി തീര്‍ത്ഥാടക സംഘത്തിന്റെ ചീഫ് അമീര്‍ ആണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് ദമാമില്‍ ഇഹ് തിഫാല്‍ 2023 തുടക്കം കുറിച്ചത്. സൗദിയിലെ വിവിധ നഗരങ്ങളിലുള്ള എട്ട് സെന്‍ട്രല്‍ കമ്മിറ്റികളും, 11 ജില്ലാ കമ്മിറ്റികളും അതിനു കീഴിലുള്ള ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ക്ക് കീഴില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക