റിയാദ്: ഫലസ്തീൻ ജനതക്കെതിരായ രൂക്ഷമായ ഇസ്റാഈൽ ആക്രമണത്തിനിടെ വീണ്ടും ഉച്ചകോടി ചേരാനൊരുങ്ങി അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ. നിലവിലെ സംഭവങ്ങൾ വിശകലനം ചെയ്യാനും നിലപാടുകളും സമ്മർദങ്ങളും ഏകോപ്പിക്കാനുമായി അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടികൾക്കാണ് റിയാദ് ഒരുങ്ങുന്നത്. ശനി, ഞായർ ദിവസങ്ങളിലായി റിയാദിൽ നടക്കുന്ന ഉച്ചകോടികളിൽ ഇസ്റാഈൽ നരമേധത്തിനെതിരെ ശക്തമായ നിലപാടുകൾ കൈകൊള്ളുമെന്നാണ് റിപ്പോർട്ടുകൾ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അറബ് ഉച്ചകോടി ശനിയാഴ്ചയും ഒ.ഐ.സി ഉച്ചകോടി ഞായറാഴ്ചയുമാണ് റിയാദിൽ നടക്കുക. ഗസ്സ പ്രശ്‌നം വിശകലനം ചെയ്യാനുള്ള ഒ.ഐ.സി ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പങ്കെടുക്കുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ സഊദി അറേബ്യയുടെ നേതൃത്വത്തിൽ മൂന്നു ഉച്ചകോടികൾ ചേരുന്നത് ഗാസ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിലേക്ക് നയിക്കുമെന്ന് സിങ്കപ്പൂരിൽ ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ പങ്കെടുത്ത് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
അതേസമയം, അറബ്, ഇസ്‌ലാമിക് ഉച്ചകോടി അടിയന്തിര സാഹചര്യത്തിൽ ചേരുന്ത് കണക്കിലെടുത്ത് അടുത്ത ശനിയാഴ്ച റിയാദിൽ നടക്കേണ്ടിയിരുന്ന അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചിട്ടുണ്ട്. അറബ് ലീഗുമായും ആഫ്രിക്കൻ യൂനിയൻ കമ്മീഷനുമായും ഏകോപനം നടത്തിയാണ് അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചതെന്ന് സഊദി വിദേശ മന്ത്രാലയം അറിയിച്ചു. വികസന, സാമ്പത്തിക വശങ്ങൾക്ക് ഊന്നൽ നൽകുന്ന അറബ്, ആഫ്രിക്ക പങ്കാളിത്തത്തെ മേഖലയിൽ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ആഗ്രഹിച്ചാണ് അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. അറബ്, ആഫ്രിക്ക ഉച്ചകോടിയുടെ പുതിയ തീയതി പിന്നീട് നിശ്ചയിക്കും.
ഗസ്സയിൽ ഫലസ്തീൻജനതക്കെതിരെ ഇസ്റാഈൽ നടത്തുന്ന അതിക്രൂരമായ വംശഹത്യ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്താൻ അറബ് പാർലമെന്‍റിന്‍റെയും ഈജിപ്ഷ്യൻ ജനപ്രതിനിധി സഭയുടെയും സംയുക്ത സമിതി രൂപവത്കരിച്ചിട്ടുണ്ട്. അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ഇസ്റാഈൽ ലംഘനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന അറബ് പാർലമെന്‍റിന്‍റെയും ത്വാരിഖ് റിദ്‌വാന്‍റെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ പ്രതിനിധിസഭക്ക് കീഴിലെ മനുഷ്യാവകാശ സമിതിയുടെയും സംയുക്തയോഗമാണ് ഈ തീരുമാനമെടുത്തത്. യുദ്ധക്കുറ്റം ചൂണ്ടിക്കാട്ടി ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പോകുമെന്ന് സമിതി അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക