ദുബൈ: ഒറ്റ വിസയിൽ ഗൾഫ് മൊത്തം സഞ്ചരിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസാ പദ്ധതി യാഥാർഥ്യമായി. ഒമാനിൽ ചേർന്ന നാൽപതാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് അംഗീകാരം നൽകിയത്. ഗൾഫ് ഉച്ചകോടി അന്തിമാംഗീകാരം നൽകുന്നതോടെ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽവരും. ഇതോടെ ഒറ്റ വിസയിൽ ആറു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ ടൂറിസ്റ്റുകൾക്ക് സാധിക്കും. ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽബൂസഈദിയുടെ അധ്യക്ഷതയിലാണ് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ നാൽപതാമത് യോഗം ചേർന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമ ലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനും യോഗം തുടക്കം കുറിച്ചു. അക്രമവും തീവ്രവാദവും ഉൾപ്പെടെ മേഖലയും ലോകവും കടന്നുപോകുന്ന വെല്ലുവിളികളും അപകടസാധ്യതകളും തരണം ചെയ്യാൻ ഗൾഫ് സഹകരണ കൗൺസിലിന്റെ ഐക്യം പാലിക്കേണ്ടതും കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതും സുരക്ഷാ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും നിലവാരം ഉയർത്തേണ്ടതും അനിവാര്യമാക്കുന്നതായി യോഗത്തിൽ സംസാരിച്ച സഊദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരൻ പറഞ്ഞു.
സഊദി ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്‌യ, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമി, ജനറൽ ഡയറക്‌റേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ മേധാവി മേജർ ജനറൽ മുഹമ്മദ് അൽഖർനി, ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖാലിദ് അൽഅർവാൻ, നിയമ, അന്താരാഷ്ട്ര സഹകരണകാര്യ ഡയറക്ടർ ജനറൽ അഹ്മദ് അൽഈസ, ഒമാനിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് യൂസുഫ് അൽഔദ എന്നിവരും സഊദി ആഭ്യന്ത്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിൽ ഉണ്ടായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക