ശമ്പളമില്ല, അതെന്ന് തരുമെന്നുമുറപ്പില്ല; ‘മാധ്യമ’ത്തിൽ നിന്ന് ജിഷ എലിസബത്തും രാജി വെച്ചു

0
5036

14 വർഷത്തെ സേവനത്തിനു ശേഷമാണ് സീനിയർ സബ് എഡിറ്റർ കൂടിയായ ജിഷയുടെ രാജി

കോഴിക്കോട്: മാധ്യമത്തിലെ മുതിർന്ന മാധ്യമ പ്രവർത്തക ജിഷ എലിസബത്ത് രാജി വെച്ചു. 14 വർഷത്തെ സേവനത്തിനു ശേഷമാണ് മാധ്യമത്തിന് ഏറെ നേട്ടം നേടിക്കൊടുത്ത ജിഷ പടിയിറങ്ങുന്നത്. സീനിയർ സബ് എഡിറ്റർ പദവി കൈകാര്യം ചെയ്തു വരികെയാണ് ശമ്പളം ഉൾപ്പെടെ വിവിധ പ്രശ്നങ്ങളെ തുടർന്ന് രാജി. ജിഷ എലിസബത്ത് തന്നെയാണ് ഫേസ് ബുക്ക് അകൗണ്ടിലൂടെ രാജി വിവരം വ്യക്തമാക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സമയത്തിന് കൂലിയില്ലെങ്കിലും അതെന്ന് തരുമെന്ന് പറയുന്നില്ലെങ്കിലും; അതിനേക്കാൾ ബുദ്ധിമുട്ടാണ്, നിലപാടുകളിൽ കടകംമറിഞ്ഞ് വാർത്തയെഴുതുകയെന്നുള്ളത്. അസ്ഥിത്വം കൂടി പണയം വെക്കുന്നതിൽ ആത്മാഭിമാന ക്ഷതമുണ്ടെന്നും ശബ്ദമല്ലാത്തവരുടെ ശബ്ദം ആകണമെന്ന ആഗ്രഹം നിറവേറ്റാൻ പറ്റാത്ത ഇടമായി മാധ്യമം മാറിയെന്നും ജിഷ ആരോപിച്ചു.

ജിഷയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ജിഷയെ പോലെയുള്ള കഴിവുറ്റ മാധ്യമ പ്രവർത്തകരെ നിലനിർത്താൻ പോലും മാധ്യമത്തിന് കഴിയാതെ പോകുന്ന സ്ഥിതി വിശേഷമാണിതെന്നും ശമ്പളപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെ മുതിർന്ന മാധ്യമപ്രവർത്തകരെ പുറത്ത് പോകുന്നതാണ് അവർ ഇഷ്ടപ്പെടുന്നതെന്നും പലരും കുറിച്ചു. പലരും പലരും കമന്റായി കുറിക്കുന്നത് ഇങ്ങനെയാണ്, ഇത്രമേൽ കഴിവുള്ള ഒരു മാധ്യമ പ്രവർത്തക എന്ന നിലയ്ക്ക് ജിഷയെ തേടിവന്ന അംഗീകാരങ്ങൾ അത്ഭുതപ്പെടുത്തുന്നവയാണ്, എന്നിട്ടും അവർക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്, നിർഭാഗ്യകരമാണ്.മാധ്യമത്തെപ്പോലൊരു പത്രത്തിന് നാണക്കേടാണ്.

ജിഷ എലിസബത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്.

രാജി വെച്ചു, മാധ്യമത്തിൽ നിന്ന്.
ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക, അനീതിക്കെതിരെ പ്രതികരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുമായാണ് 18 വർഷം മുൻപ് ഞാൻ മാധ്യമപ്രവർത്തന മേഖലയിലേക്ക് കടന്നുവന്നത്. അതുതന്നെ തുടരണമെന്നതാണ് ആഗ്രഹം. അതിനു പറ്റുന്ന ഇടമല്ലാതായി മാറിയതിനാൽ, 14 വർഷത്തെ സേവനത്തിനു ശേഷം മാധ്യമത്തിൽ നിന്ന് രാജി വെച്ചു. സമയത്തിന് കൂലിയില്ലെങ്കിലും അതെന്ന് തരുമെന്ന് പറയുന്നില്ലെങ്കിലും; അതിനേക്കാൾ ബുദ്ധിമുട്ടാണ്, നിലപാടുകളിൽ കടകംമറിഞ്ഞ് വാർത്തയെഴുതുകയെന്നുള്ളത്. അസ്ഥിത്വം കൂടി പണയം വെക്കുന്നതിൽ ആത്മാഭിമാന ക്ഷതമുണ്ട്. അതുകൊണ്ട് കൂടിയാണ് രാജി. എന്നാണ് ജിഷ എലിസബത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ്, ഇത്രമേൽ കഴിവുള്ള ഒരു മാധ്യമ പ്രവർത്തക എന്ന നിലയ്ക്ക് ജിഷയെ തേടിവന്ന അംഗീകാരങ്ങൾ അത്ഭുതപ്പെടുത്തുന്നവയാണ്.എന്നിട്ടും അവർക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്,നിർഭാഗ്യകരമാണ്.മാധ്യമത്തെപ്പോലൊരു പത്രത്തിന് നാണക്കേടാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക