മുഖഭാവത്തിന് മാറ്റമുണ്ടോ? എങ്കിൽ ഇഖാമയിലെ പഴയ ഫോട്ടോ മാറ്റണം

0
6778

റിയാദ്: പ്രവാസികളെ ശ്രദ്ദിക്കുക. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാർഥ രൂപവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. ഇതിന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് ജവാസാത്ത് ഓഫീസിനെ നേരിട്ട് സമീപിക്കണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇഖാമയിലെ ഫോട്ടോ മാറ്റാൻ പാസ്‌പോർട്ടിന് കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ആദ്യമായി അതിന് പാസ്പോർട്ട് വാലിഡിറ്റി പരിശോധിക്കുകയാണ് വേണ്ടത്. വാലിഡിറ്റി ഇല്ലെങ്കിൽ ആദ്യം പാസ്സ്പോർട്ട് പുതുക്കണം. പാസ്പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്പോർട്ട് ലഭ്യമായാൽ ജവാസാത്തിൽ ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് അപ്പോയിന്റ്മെന്റ് എടുക്കുക.

അപ്പോയ്മെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസിൽ പുതിയ പാസ്പോർട്ടുമായി ചെന്ന് ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫോട്ടോ മാറ്റാൻ സാധിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക