വിമാന സർവ്വീസ് സമയങ്ങളിൽ മാറ്റം ഉണ്ടായേക്കും; യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണം; ജിദ്ദ എയർപോർട്ട് മുന്നറിയിപ്പ്

0
1872

ജിദ്ദ: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ജിദ്ദ വിമാനത്താവളം കമ്പനി. ഏറ്റവും പുതിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാൻ യാത്രക്കാരോട് എയർലൈൻ കമ്പനികളുമായി ബന്ധപ്പെടാൻ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നും ഇത് ചില വിമാനങ്ങൾ വൈകുന്നതിന് കാരണമായേക്കുമെന്നും ജിദ്ദ വിമാണത്താവള അധികൃതർ വിശദീകരിച്ചു.

ജിദ്ദയിൽ കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ട്. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിൽ ഇന്നലെയും ഇന്നും തുടർച്ചയായി മഴ പെയ്യുകയാണ്. അടുത്ത ദിവസങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത്.

അതേസമയം, രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ മിതമായതും കനത്തതുമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ മുതൽ തുടരുന്ന മഴ ചൊവ്വാഴ്ച വരെ തുടരുമെന്നും ഇടിമിന്നലിനുള്ള സാധ്യത വർദ്ധിക്കുന്നതായും കേന്ദ്രം സൂചിപ്പിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക