ടൂർ ഓപ്പറേറ്റർ ചതിച്ചതായി പരാതി : ദുരിതത്തിലായി കേരളത്തിൽനിന്നുള്ള 26 കായികതാരങ്ങൾ

0
956

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20-നാണ് സ്ത്രീകളടങ്ങുന്ന സംഘം അബുദാബി വിമാനത്താവളത്തിലിറങ്ങിയത്

ഷാർജ: ദുബൈയിൽ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ഓപ്പൺ സ്പോർട്‌സ് മീറ്റിൽ പങ്കെടുക്കാനെത്തിയ കേരളത്തിൽനിന്നുള്ള 26 കായികതാരങ്ങൾ ടൂർ ഓപ്പറേറ്ററുടെ ചതിയിൽപ്പെട്ട് പെരുവഴിയിലായി. കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ കായികതാരങ്ങളാണ് ആഹാരമോ താമസൗകര്യമോ ഇല്ലാതെ ബുദ്ധിമുട്ടിലായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കണ്ണൂർ പയ്യന്നൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്രാവൽഏജൻസിവഴിയായിരുന്നു യാത്ര. വിസ, വിമാനടിക്കറ്റ്, ഹോട്ടൽ, ആഹാരം, കാഴ്ചകാണൽ എന്നിവയടക്കം മൊത്തം 12,05,500 രൂപയാണ് പയ്യന്നൂരിലെ ട്രാവൽസുകാർ മുൻകൂറായി ആവശ്യപ്പെട്ടത്. ഇതിൽ 11,77,000 രൂപ അടച്ചു. ബാക്കി 78,000 രൂപ നാട്ടിൽ തിരിച്ചെത്തിയാൽ നൽകിയാൽ മതിയെന്നായിരുന്നു കരാർ.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20-നാണ് സ്ത്രീകളടങ്ങുന്ന സംഘം അബുദാബി വിമാനത്താവളത്തിലിറങ്ങിയത്. എന്നാൽ, വിമാനത്താവളത്തിൽ ടൂർ ഏജന്റുമാർ ആരുമെത്തിയിരുന്നില്ല. പിന്നീട് ഒരു ബസ് ഏർപ്പാടാക്കി നാട്ടിലെ ട്രാവൽ ഏജൻസി പറഞ്ഞപ്രകാരം ദുബൈ ദേരയിലെ ഹോട്ടലിലെത്തിയെങ്കിലും ഹോട്ടലിൽ ആരും മുൻകൂറായി പണമടച്ചിരുന്നില്ല.

മുൻകൂറായി പണമടയ്ക്കാത്തതിനാൽ മുഴുവനാളുകളുടെയും പാസ്പോർട്ട് ഹോട്ടൽ അധികൃതർ തിരിച്ചുനൽകിയിട്ടില്ല. കൈയിൽ പാസ്പോർട്ട് ഇല്ലാത്ത ആശങ്കയും സംഘത്തിനുണ്ട്. 26 പേരിൽ ഭൂരിഭാഗവും പയ്യന്നൂരിൽനിന്നുള്ളവരായിരുന്നു. വിവരമറിഞ്ഞ് ദുബായിലെ പയ്യന്നൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ വി.പി. ശശികുമാർ ഇടപെട്ടാണ് തത്ക്കാലം ആഹാരത്തിനുള്ള സൗകര്യമൊരുക്കിയതെന്ന് സംഘത്തിലുള്ള പയ്യന്നൂർ അന്നൂർ സ്വദേശി പി.പി.കൃഷ്ണൻ പറഞ്ഞു.

ഇതുസംബന്ധിച്ച് നാട്ടിലെ ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ദുബൈയിൽ ഒരു ഏജന്റിന്റെ ഇന്ത്യയിലെ മൊബൈൽ നമ്പറാണ് സംഘത്തിന് നാട്ടിൽനിന്ന് നൽകിയത്. ആ നമ്പർ പ്രവർത്തനരഹിതവുമാണ്. ദുബൈ അൽ വാസൽ സ്പോർട്‌സ് ക്ലബ്ബിൽ വെള്ളിയാഴ്ച മത്സരം ആരംഭിച്ചുകഴിഞ്ഞു. ഞായറാഴ്ച മത്സരം അവസാനിക്കും.

31-നാണ് 26 പേർക്കും നാട്ടിലേക്ക് തിരിച്ചുപോകേണ്ടത്. അതുവരെ എങ്ങിനെ കഴിയുമെന്ന ആശങ്കയിലാണ് കായികതാരങ്ങൾ. പയ്യന്നൂരിലെ അഭിഭാഷകനായ സി.നാരായണൻ നായരുടെ നേതൃത്വത്തിലാണ് താരങ്ങൾ ദുബായിലെത്തിയത്. പഴയകാല താരങ്ങളാണ് ഭൂരിഭാഗവും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക