വിദ്യാർഥിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഇന്ത്യക്കാരന് 16 വർഷം തടവും ചാട്ടവാർ അടിയും

0
3305

സിംഗപ്പൂർ: വിദ്യാർഥിയെ പീഡിപ്പിച്ച ഇന്ത്യക്കാരനായ യുവാവിന് 16 വർഷം ജയിൽ ശിക്ഷയും 12 ചാട്ടവാർ അടിയും വിധിച്ച് സിംഗപ്പൂർ കോടതി. ക്ലീനിങ് ജോലി ചെയ്യുന്ന ഇരുപത്തിയാറുകാരനായ ചിന്നയ്യക്കെതിരെ തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയവയുൾപ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

2019 േമയ് നാലിനാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർഥിനിക്ക് തെറ്റായ ദിശ പറഞ്ഞു നൽകുകയും ‌മർദിക്കുകയായിരുന്നു.

തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ക്രൂരമായി ഉപദ്രവിക്കപ്പെട്ട യുവതിയുടെ മുഖത്തും സാരമായി പരുക്കറ്റു. പീഡനത്തിനുശേഷം ചിന്നയ്യ ഉപേക്ഷിച്ചുപോയപ്പോൾ പെൺകുട്ടി ഫോൺ വിളിച്ച് കാമുകനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു.

മേയ് അഞ്ചിനാണ് ചിന്നയ്യ അറസ്റ്റിലായത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിധി പ്രസ്താവന നടത്തിയത്.