ജിദ്ദ: സഊദിയിൽ പ്രവാസിയായിരുന്ന എഴുത്തുകാരനും അധ്യാപകനുമായ സുധീര്‍ഖാന്‍ കോളശ്ശേരിക്കും ചിത്രകാരി കൂടിയായ ഭാര്യ ശബ്നക്കും കഴിഞ്ഞ ദിവസം രണ്ടാമത്തെ മകള്‍ ജനിച്ചപ്പോള്‍ ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യമായി ഗസ്സ എന്ന് പേരിട്ടു.
പൊരുതുന്ന ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യമായാണ് മോള്‍ക്ക് ഈ പേരിട്ടതെന്ന് പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ കോരംകോട് സ്വദേശിയായ സുധീര്‍ഖാന്‍ പറഞ്ഞു. ആമിന ഫാത്തിമാ മിന്‍ഹയാണ് മൂത്ത മകള്‍. ഒമ്പത് വര്‍ഷത്തിനു ശേഷമാണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. മണ്ണാര്‍ക്കാട്ടെ സ്വകാര്യആശുപത്രിയിലാണ് ഗസ്സ മോളുടെ സിസേറിയന്‍ പ്രസവം.