പദ്ധതിയുടെ ആകെ നിക്ഷേപം 500 ദശലക്ഷം ഡോളര്‍ (41,57,39,50,000 രൂപ) കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്
റിയാദ്: ഹ്യുണ്ടായ് മോട്ടോറുമായി രാജ്യത്ത് വാഹന നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് സഊദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് . കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ കരാറും വരുന്നത്. 2030 ഓടെ രാജ്യത്തെ അടിമുടി മാറ്റി മറിക്കുകയെന്ന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വികസനവും സാമ്പത്തിക വൈവിധ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ തോതിലുള്ള പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഞായറാഴ്ച നടന്ന സഊദി അറേബ്യ ദക്ഷിണ കൊറിയന്‍ ബിസിനസ് ഫോറത്തിലാണ് സംയുക്ത സംരംഭത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. കാരാറിന്റെ 70 ശതമാനം ഓഹരികളും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ബാക്കി 30 ശതമാനം ഹ്യൂണ്ടായ് കമ്പനിയാണ് ചിലവഴിക്കുക. പദ്ധതിയുടെ ആകെ നിക്ഷേപം 500 ദശലക്ഷം ഡോളര്‍ (41,57,39,50,000 രൂപ) കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫാക്ടറിയില്‍ നിന്നും പ്രതിവര്‍ഷം 50,000 വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇതില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നു. 2026ല്‍ ഉല്‍പ്പാദനം ആരംഭിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം മുതല്‍ തുടങ്ങിയേക്കും.
ഫാക്ടറിയുടെ സ്ഥലം ഉള്‍പ്പടെ ഉടന്‍ കണ്ടെത്തും. പുതിയ പ്ലാന്റ് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. എഞ്ചിനീയറിങ്ങ് മുതല്‍ വലിയ വൈദഗ്ധ്യം വേണ്ടാത്ത ജോലികളും ഇതിലൂടെ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഞങ്ങളുടെ 13 മുന്‍ഗണനാ മേഖലകളിലൊന്നായ സഊദി അറേബ്യയുടെ ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ച വിജയകരമായി പ്രാപ്തമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള പിഎഫ്‌ഐയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഹ്യുണ്ടായുമായുള്ള പങ്കാളിത്തം’ പി എഫ് ഐ ഡെപ്യൂട്ടി ഗവര്‍ണറും എം ഇ എന്‍ എ ഇന്‍വെസ്റ്റ്‌മെന്റ് മേധാവിയുമായ യസീദ് അല്‍ ഹുമീദ് പറഞ്ഞു.
മേഖലയില്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ഭാവി വളര്‍ത്തിയെടുക്കാനും വാഹന ഉല്‍പ്പാദനത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാനുമുള്ള ഈ സംരംഭത്തിന്റെ സാധ്യതയെക്കുറിച്ച് ഞങ്ങള്‍ ആവേശഭരിതരാണ്. ഞങ്ങളുടെ സംയുക്ത പ്രയത്‌നങ്ങള്‍ നവീകരണത്തിനും പാരിസ്ഥിതിക പുരോഗതിക്കും അവസരമൊരുക്കും,’ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ ജെഹൂണ്‍ ചാങ് പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക