സോഷ്യല്‍ മീഡിയ വഴി ഇസ്റാഈലിനെ പിന്തുണച്ചു; പ്രവാസി ഇന്ത്യന്‍ നഴ്‌സിനെതിരെ പരാതി

0
4618

ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് നഴ്‌സിനെതിരെ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഇസ്റാഈലിനെ പിന്തുണച്ച ഇന്ത്യന്‍ നഴ്‌സിനെതിരെ കുവൈത്തില്‍ പരാതി. മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനെതിരെയാണ് പരാതി. അഭിഭാഷകനായ അലി ഹബാബ് അല്‍ ദുവൈഖ് ആണ് പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫലസ്തീന്‍ കുട്ടികളുടെ മരണത്തിനും അല്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ ബോംബ് സ്‌ഫോടനത്തിനും കാരണമായ ഇസ്റാഈലികളുടെ പ്രവൃത്തികളെ പിന്തുണയ്ക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സയണിസത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ പതാക പങ്കുവെക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്ന് ‘അറബ് ടൈംസ് ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് നഴ്‌സിനെതിരെ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചതിന് നഴ്‌സിന് ശിക്ഷ നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക