അര ഡസൻ ഗോളുമായി ഇന്ത്യയെ ഗോൾ മഴയിൽ മുക്കി സഊദി; ഒന്ന് പോലും തിരിച്ചടിക്കാൻ കഴിയാതെ ദയനീയതയിൽ മുംബൈ സിറ്റി

0
3266

റിയാദ്: സഊദിയിൽ നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് ദയനീയ പരാജയം. സഊദിയുടെ അൽ ഹിലാൽ ക്ലബ് മുംബൈ സിറ്റി എഫ് സിയെ മടക്കമില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തടിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹാട്രിക്ക് ഗോളുകൾ നേടിയ മിട്രോവിച്ച് ആയിരുന്നു അൽ ഹിലാലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു സഊദി ക്ലബ് ഔദ്യോഗിക തലത്തിൽ ഇന്ത്യൻ ക്ലബ്ബിനെ നേരിടുന്നത്. ഏഷ്യൻ ഫെഡറേഷൻ കപ്പ് ചാമ്പ്യൻസ് ലീഗിൽ ഔദ്യോഗിക തലത്തിൽ മറ്റൊരു ഇന്ത്യൻ ക്ലബ്ബുമായി ഒരു സഊദി ക്ലബ്ബ് ആദ്യമായി ഒന്നിക്കുന്നത് മത്സരം ഒരു ചരിത്രസംഭവമായിരുന്നു. അൽ ഹിലാൽ ക്ലബ് ഇനിയും ഇന്ത്യയെ നേരിടുന്നുണ്ട്. നവംബർ 6ന് മുംബൈയിൽ വെച്ചാണ് അൽ ഹിലാലും മുംബൈ സിറ്റി എഫ് സി യും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുക.

അതേസമയം, ഇന്നലെ ജിദ്ദയിൽ നടന്ന എ ഫ് സി ലീഗിലെ മറ്റൊരു മത്സരത്തിൽ ജിദ്ദ ഇത്തിഹാദ് ഇറാഖ് ക്ലബ്ബ് ഖുവ്വ അൽ ജവിയ്യയെ മടക്കമില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു.

ഇന്ന്, ചൊവ്വ, എ എഫ് സി ലീഗിൽ റൊണാൾഡോയുടെ അൽ നസ്ർ ഖത്തരി ക്ലബ് അൽ ദുഹൈലിനെയും സഊദിയുടെ തന്നെ അൽഫൈഹ യു എ ഇയുടെ അൽ ഐനിനെയും നേരിടും.

മുംബൈ സിറ്റിക്കെതിരെ മിട്രോവിച്ച് നേടിയ ഗോൾ കാണാം. വീഡിയോ👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക