നി​യ​മ​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു

0
1239

ജി​ദ്ദ: നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഇ​മ്രാ ൻ നാ​ട​ണ​ഞ്ഞു. ഒ​രു ക​ണ്ണി​ന്റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ക​യും നി​ര​വ​ധി രോ​ഗ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടി ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് കെ.​എം.​സി.​സി ജി​ദ്ദ അ​ൽ​സ​ഫ ഏ​രി​യ ക​മ്മി​റ്റി​യാ​ണ് തു​ണ​യാ​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു കേ​സി​ന്റെ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 4,000 റി​യാ​ൽ അ​ട​ച്ചു ശേ​ഷം താ​മ​സ​രേ​ഖ​യു​ടെ അ​വ​ധി തെ​റ്റി കി​ട​ന്നി​രു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫൈ​ന​ൽ എ​ക്സി​റ്റ് ല​ഭ്യ​മാ​ക്കു​ക​യും തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്തു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ത​നി​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​വ​ന്ന സ​ഫ ഹോ​ട്ട​ലി​ലെ സു​മ​ന​സ്സു​ക​ൾ, താ​മ​സ സൗ​ക​ര്യ​വും മ​രു​ന്നും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി സ​ഹാ​യി​ച്ച കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രോ​ടെ​ല്ലാം ഇ​മ്രാ​ൻ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.