സബ്‌സിഡി ഡീസൽ കുറഞ്ഞ വിലയ്ക്ക്; വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും ‘പണി കിട്ടി’, പിടികൂടിയത് 15 പ്രവാസികളെ

0
2556

കുറ്റവാളികൾക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്‍ദുള്ള പ്രദേശത്ത് സർക്കാർ സബ്‌സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിറ്റ 15 പ്രവാസികൾ അറസ്റ്റില്‍. ഏഷ്യക്കാരാണ് അറസ്റ്റിലായത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പ്രത്യേകിച്ച് അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സുരക്ഷാ ക്യാമ്പയിനുകളുടെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. സബ്‌സിഡിയുള്ള ഡീസൽ നിയമാനുസൃതമായ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്ത വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റവാളികൾക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക