ഇന്ത്യൻ കാക്കകളെ കൊണ്ട് വലഞ്ഞ് വീണ്ടും സഊദി

0
1974

ജിദ്ദ: ഇന്ത്യൻ കാക്കകളെ കൊണ്ട് വലഞ്ഞ് സഊദി. രണ്ടാംഘട്ട തുരത്തൽ നടപടിക്ക്​ തുടക്കം. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ്​ കാക്ക നിയന്ത്രണ നടപടിയുടെ രണ്ടാംഘട്ടത്തിന്​ തുടക്കംകുറിച്ചതായി അറിയിച്ചത്​.

ഫറസാൻ ദ്വീപ് സംരക്ഷിതപ്രദേശത്താണ് ഇന്ത്യൻ കാക്കകളുടെ ശല്യത്തിന്​ അറുതിയാകാത്തത്.
അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെൻറ്​​ പ്ലാൻ എന്ന പേരിലാണ്​ ഈ പരിപാടി നടപ്പാക്കി കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത്​. ഫറസാൻ ദ്വീപിലെ സംരക്ഷിത പ്രദേശത്ത്​ കാക്കകളുടെ പുനരുൽപാദനം തടയുകയും ഇതിന്‍റെ ലക്ഷ്യമാണ്​​.

ഇവിടുത്തെ ഇന്ത്യൻ കാക്കകളുടെ എണ്ണമെടുക്കലും പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും പൂർത്തിയായിട്ടുണ്ട്​. രണ്ടാം ഘട്ടത്തിൽ 70 ശതമാനം കാക്കകളെയും കൂടുകളെയും നിയന്ത്രിക്കാനാവുമെന്ന്​ ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു.