ആറടിയോളം നീളമുള്ള വമ്പനൊരു പെരുമ്പാമ്പ് കാറിനകത്ത്. എന്തായാലും പാമ്പിനെ കണ്ടയുടൻ തന്നെ കാറുടമ വനംവകുപ്പില്‍ വിവരമറിയിച്ചു. പിന്നാലെ പൊലീസും ഫയര്‍ഫോഴ്സും സഹായവുമായി എത്തി. അര മണിക്കൂറോളം ഏറെ പരിശ്രമിച്ച ശേഷമാണ് ഒടുവില്‍ പെരുമ്പാമ്പിനെ പിടികൂടാൻ കഴിഞ്ഞത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പാമ്പിനെ പിടികൂടാൻ എത്രമാത്രം പ്രയാസമുണ്ടായിരുന്നുവെന്നും അതിനെ സമയത്തിന് കാറുടമ കണ്ടില്ലായിരുന്നുലെങ്കില്‍ അതുണ്ടാക്കുമായിരുന്ന അപകടം എത്ര വലുതായിരിക്കുമെന്നതും വീഡിയോ കാണുമ്പോള്‍ തന്നെ വ്യക്തമാകുന്നതാണ്.
ജനവാസമേഖലകളില്‍ പെരുമ്പാമ്പുകള്‍ വന്നെത്തുന്നത് അപൂര്‍വമല്ല. പലപ്പോഴും കനത്ത മഴയ്ക്ക് പിന്നാലെയാണ് പാമ്പുകള്‍ വ്യാപകമായി നാട്ടിലെത്തുന്നത്. പെരുമ്പാമ്പുകളാണെങ്കില്‍ ആളുകളെ ആക്രമിക്കുന്നത് ശരീരത്തില്‍ വരിഞ്ഞുമുറുക്കിയായിരിക്കും.
ഇത്തരത്തിലൊരു സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം കങ്ങരപ്പടിയില്‍ ഉണ്ടായിരുന്നു. പുല്ല് വെട്ടുന്നതിനിടെ കാലില്‍ കടന്നുപിടിച്ച പെരുമ്പാമ്പ് കാലില്‍ വരിഞ്ഞുമുറുക്കി കിടന്നതിനെ തുടര്‍ന്ന് എല്ലുകളൊടിയുകയും പേശികള്‍ക്ക് ക്ഷതം സംഭവിക്കുകയുമാണ് ചെയ്തത്. വീഡിയോ കാണാം താഴെ 👇
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
https://x.com/WildlifeSOS/status/1713806771754815982?s=20