സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങൾ ഹീനം; മുഹമ്മദ് ബിൻ സൽമാൻ

0
1502

റിയാദ്: സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഗാസയിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജപ്പാൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഗാസയിലെ ഇസ്രായിൽ ആക്രമണവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇരുവരും വിശകലനം ചെയ്തു.

മേഖലയിലും ലോകത്തും സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് ആക്രമണം അവസാനിപ്പിക്കാനും സംഘർഷം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും സൗദി കിരീടാവകാശി പറഞ്ഞു.

ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്‌സോടാകിസും കിരീടാവകാശിയും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ ബന്ധപ്പെട്ട് വിശകലനം ചെയ്തു.